കുമരകം: സേവാഭാരതി കുമരകം യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ ചന്തക്കവലയിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സേവാ പ്രമുഖ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി കുമരകം യൂണീറ്റ് പ്രസിഡന്റ് സജീവ് കൊച്ച് കണ്ണത്തശ്ശേരിയിൽ ചടങ്ങിന് നേതൃത്വം നൽകി. ഹോം ഐസിലേഷനിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും മറ്റ് സഹായം ആവശ്യം ഉള്ളവർക്കും സേവനത്തിനായി ഹെൽപ്പ് ഡെസ്‌ക്കിനെ സമീപിക്കാം. വാക്‌സിൻ റജിസ്‌ട്രേഷൻ, മരുന്ന് , ഭക്ഷണം, ആബുലൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. അന്വേക്ഷണങ്ങൾക്കും സഹായത്തിനുമായി 81299 64747, 81299 65757 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ ശ്രീജാ സരേഷ്, മെമ്പർമാരായ വി.എൻ.ജയകുമാർ, പി.കെ സേതു, ഷീമാ രാജേഷ്, സേവാഭാരതി കുമരകം യൂണിറ്റ് സെക്രട്ടറി സുഭാഷ് തട്ടേൽ, ട്രഷറർ ബൈജു കൊച്ചു കളത്തിൽ, സുനിത്ത്.വി.കെ, റ്റി.എൻ.ബൈജു, മഹേഷ്.കെ.സി, വിമൽ എട്ടങ്ങാടി എന്നിവർ പങ്കെടുത്തു.