പാലാ: നഴ്‌സസ് ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നഴ്‌സുമാർക്ക് ആദരവും ആശംസയും അറിയിച്ചു മാണി സി.കാപ്പൻ എം.എൽ.എ. യു.കെ യിലുള്ള പാലാക്കാരി നിഖില നിധിയുമായി സംസാരിച്ചുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പാലായിലും വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അമ്പതോളം നഴ്‌സുമാരെ വാട്ട്‌സ് ആപ്പ് കോളിലൂടെ വിളിച്ചാണ് മാണി.സി കാപ്പൻ നഴ്‌സസ് ദിനാശംസകൾ നേർന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ നഴ്‌സുമാർ നടത്തുന്ന പോരാട്ടം സമാനതകളില്ലാത്തതാണെന്ന് എം.എൽ.എ പറഞ്ഞു.