അടിമാലി: കുറത്തിക്കുടി ആദിവാസി കുടിയിലെ കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടിമാലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നടന്നു.കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ പരിശോധനയിൽ 34 രോഗബാധിതർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറത്തിക്കുടി കണ്ടെയ്‌മെന്റ് സോൺ ആക്കുന്നതിനും , ഗുരുതര ആരോഗ്യപ്രശ്‌നമുള്ള വ്യക്തികളെ ഇരുമ്പുപാലം സി.എഫ്.എൽ.ടി.സിലേയ്ക്ക് മാറ്റുവാൻ തീരുമാനിച്ചു. സാമൂഹിക അടുക്കള തുടങ്ങുന്നതിനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, സി.ഐ ഷാരോൺ, ഡോ. നമിത, പഞ്ചായത്ത് അംഗങ്ങളായ സി.ഡി. ഷാജി, റൂബി സജി , സനിത സജി, മനീഷ് നാരായണൻ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ദിനേശൻ എന്നിവർ പങ്കെടുത്തു