അടിമാലി: വാക്‌സിൻ ചലഞ്ചിൽ അടിമാലി ഗ്രാമപഞ്ചായത്ത്.ഇരുപത്തഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യുമെന്ന് ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു..വിവിധ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനിടയിലാണ് പഞ്ചായത്ത് വാക്‌സിൻ ചലഞ്ചിൽ പങ്കാളിത്തം വഹിക്കാൻ തീരുമാനം കൈകൊണ്ടിട്ടുള്ളത്.കൊവിഡ് കോൾ സെന്ററും ഹെൽപ്പ് ഡെസ്‌ക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്‌രോഗികൾക്കായി പ്രത്യേക വാഹന സൗകര്യവും പഞ്ചായത്ത് ക്രമീകരിച്ചിരുന്നു.പള്ളിവാസൽ, മൂന്നാർ, ദേവികുളം പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനോടകം വാക്‌സിൻ ചലഞ്ചിൽ പങ്കാളിത്തം വഹിച്ച് കഴിഞ്ഞു.