വൈക്കം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിന്റെ വൈക്കത്തെ തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗം ചേർന്ന് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. വൈക്കം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന 6 പഞ്ചായത്തുകളിലെയും വൈക്കം നഗരസഭയിലെയും ഡൊമിസിലറി സെന്ററുകളുടെയും സി.എഫ്.എൽ.ടി.സികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമും ഹെൽപ്പ് ഡെസ്‌ക്കും ആരംഭിക്കും. കൊവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂർവശുചീകരണം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ സഹായം നൽകാനും വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനും ഡൊമിസിലറി സെന്ററുകളിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും തീരുമാനമായി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർ പേഴ്‌സൺ രേണുക രതീഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. ഷൈല കുമാർ (വെച്ചൂർ ) കെ.ബിനിമോൻ ( തലയാഴം) കെ.ബി. രമ (മറവൻതുരുത്ത് ) സുകന്യാ സുകുമാരൻ (ചെമ്പ്) ഗിരിജാ പുഷ്‌ക്കരൻ (ഉദയനാപുരം) , വൈക്കം നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ.എസ്. ഗോപിനാഥ്, ടി.വി.പുരം ഗ്രാമപഞ്ചായത്തംഗം വി.കെ.ശ്രീകുമാർ, ഇടയാഴം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.ജി.ഐ. സപ്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് എ. ജയന്തി, എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.