കടുത്തുരുത്തി: കൊവിഡ് രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആവശ്യമായി വരുന്ന അടിയന്തിര സഹായങ്ങൾ ലഭ്യമാക്കുന്നതിന് എം.എൽ.എ ഹെൽപ്പ് ഡെസ്‌ക് കടുത്തുരുത്തി മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി യൂത്ത് ഫ്രണ്ട് കടുത്തുരുത്തി മണ്ഡലം കമ്മറ്റി അറിയിച്ചു. കടുത്തുരുത്തി മേഖലയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ കൊവിഡ് രോഗികൾക്കും, രോഗാവസ്ഥയിൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കും ആവശ്യമായി വരുന്ന വിവിധ സഹായങ്ങൾ ലഭ്യമാക്കാൻ യൂത്ത് ഫ്രണ്ടിന്റെ എം.എൽ.എ യൂത്ത് വോളന്റിയേഴ്‌സ് സ്‌ക്വാഡ് രൂപീകരിച്ചു. യൂത്ത് ഫ്രണ്ട് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോസ്‌മോൻ മാളിയേക്കൽ, വോളന്റിയർ ലീഡർ ആയി യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജീൻസ് ചക്കാലയിൽ, എം.ജെ ജെയിസൺ, അരുൺ മാത്യു, ടുഫിൻ തോമസ്, ജിന്റോ സ്റ്റീഫൻ, ആൽബിൻ എന്നിവർ കോർഡിനേറ്റർമാരായുള്ള സ്‌ക്വാഡാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യൂത്ത് ഫ്രണ്ട് വോളന്റിയർമാരുടെ ഐഡന്റിറ്റി കാർഡ് മണ്ഡലം പ്രസിഡന്റ് ജോസ് മോൻ മാളിയേക്കലിന് നൽകി കേരളാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി എന്നിവർ പങ്കെടുത്തു.