കട്ടപ്പന: ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകണമെന്ന് ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമലആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ സൗമ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയിൽ കുറയാത്ത ധനസഹായം നൽകണം. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഗവർണർക്കും ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നിവേദനം നൽകുമെന്നും രതീഷ് വരകുമല അറിയിച്ചു.