കോട്ടയം: ജില്ലയിലെ 77 തദ്ദേശ സ്ഥാപനങ്ങളിൽ 70ലും കൊവിഡ് ടെസ്റ്റ് പോസിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ. ഇതിൽതന്നെ 22 സ്ഥലങ്ങളിൽ 30നും 40നും ഇടയിലാണ്.
മെയ് അഞ്ചു മുതൽ 11 വരെയുള്ള ഒരാഴ്ചക്കാലത്തെ കണക്കുപ്രകാരം 15 ശതമാനത്തിനു താഴെ പോസിറ്റിവിറ്റിയുള്ളത് എരുമേലി പഞ്ചായത്തിൽ മാത്രമാണ് (14.57 ശതമാനം).
കുമരകം പഞ്ചായത്തിൽ പോസിറ്റിവിറ്റി വീണ്ടും ഉയർന്ന് 51.70 ശതമാനത്തിലെത്തി. മരങ്ങാട്ടുപിള്ളിയാണ് (43.23) രണ്ടാമത്. തിരുവാർപ്പ് (39.79), കുറിച്ചി (38.66), വെച്ചൂർ (38.66), വെളിയന്നൂർ (36.03), തലയാഴം (35.71), ടിവി പുരം (34.58), നീണ്ടൂർ (34.40), മാടപ്പള്ളി (34.20), തലപ്പലം (34.20), പനച്ചിക്കാട് (34.12), മറവന്തുരുത്ത് (33.50), മണർകാട് (33.03),അതിരമ്പുഴ (32.81), ഉദയനാപുരം (32.23), കരൂർ (32.16), വാകത്താനം (32.07), ഈരാറ്റുപേട്ട (31.69), കല്ലറ (31.68), മുണ്ടക്കയം (31.45), രാമപുരം (30.96), ഏറ്റുമാനൂർ (30.48), കൂട്ടിക്കൽ (30.18) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന മറ്റു മേഖലകൾ