മുണ്ടക്കയം: മുണ്ടക്കയത്തെത്തുന്ന ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ല എന്ന ഉദ്ദേശത്തോടെ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഭക്ഷണശാല പ്രവർത്തനമാരംഭിച്ചു. ടൗണിൽ കോസ്‌വേ കവലയിലെ മാർക്കറ്റ് ബിൽഡിംഗിലാണ് ഹോട്ടൽ തുറന്നത്. ഊണിന് 20 രൂപയും, പാർസലിന് 25 രൂപയുമാണ് ഈടാക്കുന്നത്. പണമില്ലാത്തവർക്ക് സൗജന്യമായി ഊണ് നൽകും . കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. പഞ്ചായത്തിൽ ക്വാറന്റൈനിലുള്ള നിർദ്ധനരായവർക്കും കൊവിഡ് സെന്ററിലേക്കുമുള്ള ഭക്ഷണം നൽകുന്നത് ജനകീയ അടുക്കളയിൽ നിന്നാണ്. ഭക്ഷണശാലയുടെ ഉദ്ഘാടനം നിയുക്ത എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പ്രസിഡന്റ് രേഖാ ദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ്, കെ.രാജേഷ്, ജോർജുകുട്ടി ആഗസ്റ്റി, അനിൽ സുനിത, ആർ.സി.നായർ ,റോയി കപ്പലുമാക്കൽ, മധു, ദിലീഷ്, സി.വി അനിൽകുമാർ,പ്രമീള ബിജു, പഞ്ചായത്ത് സെക്രട്ടറി ഗിരിജ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.