ഇളമ്പള്ളി:എസ്.എൻ.ഡി.പി യോഗം ഇളമ്പള്ളി ശാഖാ ഓഫിസിലെ മോഷണശ്രമത്തിനിടെ രക്ഷപെട്ട പ്രതികളെ പിടികൂടുന്നതിൽ പള്ളിക്കത്തോട് പൊലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ ഗുരുദേവ ദർശന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ പ്രതിഷേധയോഗം സംഘടിപ്പിക്കും.മേഖലയിലെ നാല് ശാഖകളുടെ ഭാരവാഹികളും പ്രവർത്തകരും ഒൺലൈനായി യോഗത്തിൽ പങ്കെടുക്കും.കോട്ടയം യൂണിയൻ കൗൺസിലർ പി.വി.വിനോദ് അദ്ധ്യക്ഷത വഹിക്കും.ആനിക്കാട് ശാഖാ അഡ്മിനിസ്‌ട്രേറ്റർ കെ.എൻ.വിജയകുമാർ,അരുവിക്കുഴി ശാഖാ പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ,ആനിക്കാട് പടിഞ്ഞാറ് ശാഖാ സെക്രട്ടറി ബോബി,ഇളമ്പള്ളി ശാഖാ പ്രസിഡന്റ് കെ.ജ്യോതികുമാർ,വൈസ് പ്രസിഡന്റ് അനിൽകുമാർ ലക്ഷ്മിവിലാസം, സെക്രട്ടറി പി.കെ.ശശി, യൂണിയൻകമ്മിറ്റി അംഗം രഘുനാഥ് പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. മോഷ്ടാക്കൾ ഉപേക്ഷിച്ച ബൈക്ക്,മൊബൈൽഫോൺ,പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ തുടങ്ങി ഒട്ടേറെ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ഇളമ്പള്ളി ശാഖാ ഭാരവാഹികൾ പറഞ്ഞു.