പൊൻകുന്നം: യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ടെയിൻമെന്റ് സൊണായ ഒന്നാം മൈൽ കണ്ടത്തിങ്കൽ കോളനിയിൽ കൊവിഡ് രോഗികളായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും കോളനിയിലെ വീടുകളുടെ പരിസരങ്ങളിൽ അണുനശികരണ പ്രവർത്തനവും നടത്തി. പ്രവർത്തനങ്ങൾക്ക് ഡി.സി.സി അംഗം സനോജ് പനക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണൻ, സെക്രട്ടറിമാരായ ഷിഹാബുദീൻ,സച്ചിൻ, മിഥുൻ ലാൽ, ആശാവർക്കാറായ ജലജ തുടങ്ങിയവർ നേതൃത്വം നൽകി.