പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കൊവിഡ് രോഗികൾക്കായി 24 മണിക്കൂറും സേവനം ലഭിക്കുന്ന വാഹനസൗകര്യം ഏർപ്പെടുത്തി. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വാർ റുമിന്റെ ഭാഗമായി അതിജീവന യാത്ര എന്ന പേരിലാണ് വാഹന സജ്ജമാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ ഐ .എസ്. രാമചന്ദ്രൻ, ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, എം.ജി വിനോദ്, അമ്പിളി ശിവദാസ്, കെ.ജി രാജേഷ് എന്നിവർ പങ്കെടുത്തു.