ചങ്ങനാശേരി: കെ.എസ്.യു ചങ്ങനാശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണ കിറ്റ് വിതരണ പരിപാടിയായ കരുതൽ യാത്ര ആരംഭിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.ജില്ല ജനറൽ സെക്രട്ടറി ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു. ഡോൺ മാത്യു കരിങ്ങട, എബിൻ ആന്റണി തുണ്ടിയിൽ, സായി സുരേഷ്, ലിജോ ജോർജ് പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നല്കി. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 5, 6, 16 വാർഡുകളിലെ നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ലോക്ക്ഡൗൺ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ആവശ്യാനുസരണം കെ.എസ്.യു പ്രവർത്തകർ ഭക്ഷണസാധനങ്ങൾ എത്തിക്കും.