കോട്ടയം: നിയുക്ത എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റിയുടെ കൊവിഡ് 19 എമർജൻസി സർവീസ് ആരംഭിച്ചു. രോഗികളെയും ലക്ഷണമുള്ളവരെയും വീടുകളിൽ നിന്ന് ആശുപത്രിയിലേക്കും, തിരികെ വീടുകളിലേക്കും എത്തിക്കുന്നതിനായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഡിസാസ്റ്റർ മാനേജ്മെന്റ് ടീമും സംയുക്തമായി സൗജന്യമായാണ് വാഹനം ക്രമികരിച്ചിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫ്‌ളാഗ് ഒഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, റൂബിൻ തോമസ്, യെശ്വന്ത് സി.നായർ, ജിജി മൂലങ്കുളം, വിഷ്ണു ചെമുണ്ടാവള്ളി എന്നിവർ പങ്കെടുത്തു