കോട്ടയം: വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് സംഭാവന ചെയ്യും. ആരോഗ്യപ്രവർത്തകർക്കും സാമൂഹിക സന്നദ്ധ പ്രവർത്തകർക്കും പി.പി.ഇ കിറ്റും മറ്റ് അനുബന്ധ സൗകര്യങ്ങളക്കും നൽകുന്നതിന് പത്തു ലക്ഷം രൂപയും അനുവദിക്കാൻ ഇന്നലെ ചേർന്ന് യോഗം തീരുമാനിച്ചു.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സി.എച്ച്.സി ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ആംബുലൻസ് സൗകര്യം അനുവദിക്കുന്നതിനും ഹോമിയോ പ്രതിരോധ മരുന്ന് ജില്ലയിലെ മുഴുവൻ വീടുകളിലും ഉടൻ എത്തിക്കാൻ 20 ലക്ഷം രൂപജില്ലാ പഞ്ചായത്ത് വകയിരുത്തുകയും ചെയ്തു. പ്രസിഡന്റ് നിർമല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ്. ശരത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.