കാഞ്ഞിരപ്പള്ളി: ഓക്സിജൻ നിർമ്മാണത്തിനൊരുങ്ങി പാറത്തോട് മലനാട് ഫാർമേഴ്സ് സൊസൈറ്റി .സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓക്സിജൻ ഉല്പാദിപ്പിച്ച് സിലണ്ടറുകളിലാക്കുന്ന ഫാക്ടറിയുടെെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാാണ്. പൂനയിലെ ഓത്തൂസ് ഇന്റർനാഷണൽ കമ്പനിയിൽ നിന്നും
ഫാക്ടറിയിലേക്ക് ആവശ്യമായ യന്ത്രോപകരണങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സൊസൈറ്റിയുടെ പുതിയ സംരംഭത്തിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ, വികാരി ജനറാളും മലനാടിന്റെ പ്രസിഡൻ്റുമായ ഫാ: ബോബി അലക്സ് മണ്ണംപ്ലാക്കൽ,
ഡയറക്ടർ ഫാ.തോമസ് മറ്റ മുണ്ടയിൽ എന്നിവരാണ് ചുക്കാൻപിടിക്കുന്നത്.