നെടുംകുന്നം: പരുത്തിമൂട്-ഇടവെട്ടാൽ തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ കണ്ടത്തിൽ ഭാഗത്തെ എട്ട് വീടുകളിൽ വെള്ളംകയറി. തോട് കവിഞ്ഞതോടെ ചിലയിടങ്ങളിൽ സംരക്ഷണഭിത്തികളും ഇടിഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായാൽ ഇവരെ മാറ്റിപാർപ്പിക്കേണ്ടിവരും. ഇതിന് മുന്നോടിയായി പഞ്ചായത്ത് പ്രദേത്തെ 40 പേർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. വെള്ളം ഉയർന്നാൽ ഇവരെ മാറ്റിപാർപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് രവി സോമൻ പറഞ്ഞു.