അടിമാലി: കൊവിഡ് കാലത്ത് അടിമാലി മേഖലയിൽ പൊലീസ് നടത്തി വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ പോലീസ് സ്റ്റേഷനിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു.ഏറ്റവും അവശ്യ സമയങ്ങളിൽ പൊലീസ് സ്റ്റേഷൻ വഴി ലഭിക്കേണ്ടുന്ന പാസിനായി പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്‌ക്കിനെ ആശ്രയിക്കാം.സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടാണ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുള്ളതെന്ന് അടിമാലി സി ഐ ഷാരോൺ പറഞ്ഞു.കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്നവർക്ക് സഹായമെത്തിക്കുവാൻ പൊലീസിന്റെ ഹെൽപ്പ് ഡെസ്‌ക്ക് വഴി താൽപര്യമുള്ളവർക്ക് അവസരമുണ്ട്. മരുന്നുകൾ, മുഖാവരണം തുടങ്ങിയ അവശ്യ വസ്തുക്കൾ പോലീസിന്റെ ഹെൽപ്പ് ഡെസ്‌ക്ക് വഴി ആവശ്യക്കാരിലേക്കെത്തിക്കാവുന്നതാണ്.കഴിഞ്ഞ ലോക്ക് ഡൗൺകാലത്തും അടിമാലി പൊലീസ് സ്റ്റേഷനിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കാരംഭിക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടു പോകുകയും ചെയ്തിരുന്നു.