അടിമാലി. കൊവിഡ് വ്യാപാനം രൂക്ഷമായ അടിമാലി ടൗണും പരിസരവും അടിമാലി സേവാഭാരതിയുടെ വോളന്ററിയന്മരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.. അടിമാലി ടൗണിലെ റോഡ് വക്കുകളിലെ മാലിന്യം നീക്കം ചെയ്തു. കൂടാതെ അടിമാലി ടൗണിൽ അണുനാശിനി തളിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ച കാലമായി അടിമാലി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലായിരുന്നു സേവാഭാരതിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.