കോട്ടയം: ഇസ്രയേലിലെ യുദ്ധമേഖലയിലുള്ള ഇന്ത്യക്കാരുടെയും മലയാളികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് തോമസ് ചാഴികാടൻ എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി , വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ , ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ സഞ്ജീവ്കുമാർ സിംഗ്ല, വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി നിഖിലേഷ് ഗിരി എന്നിവർക്ക് തോമസ് ചാഴികാടൻ എം.പി ഇ-മെയിൽ നിവേദനം നൽകി.