പാലാ: പ്രമുഖ ഗ്രന്ഥശാല പ്രവർത്തകനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും പാലാ സഹൃ ദയസമിതിയുടെ മുതിർന്ന അംഗവുമായ വി. കെ. കുമാരക്കൈമളുടെ നിര്യാണത്തിൽ പാലാ സഹൃദയസമിതി യോഗം അനുശോചിച്ചു.
സഹൃദയംസുവർണ്ണം വാട്‌സാപ്പ് ഗ്രൂപ്പിൽ നടന്ന അനുസ്മരണാ സമ്മേളനത്തിൽ പ്രസിഡന്റ് രവി പാലാ അദ്ധ്യക്ഷത വഹിച്ചു.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധു മോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലളിതാംബിക അന്തർജജനം സ്മാരക ട്രസ്റ്റ് ചെയർമാൻ എൻ.രാജേന്ദ്രൻ,സുനിൽ പാലാ, ജോസ് മംഗലശ്ശേരി, പി.എസ്. മധുസൂദനൻ, ആർ. കെ .വള്ളിച്ചിറ,ഡി. ശ്രീ ദേവി, രാജു അരീക്കര, രവി പുലിയന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു

പാലാ: എൽ.ഡി.എഫ് നേതാവും കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന റിട്ട. അദ്ധ്യാപകൻ വി.കെ.കുമാര കൈമളിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം നേതൃയോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺ.(എം) ചെയർമാൻ ജോസ് കെ.മാണി, ജോസ് ടോം, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ,ബേബി ഉഴുത്തുവാൽ ,തോമസ് ആന്റ്ണി, ബൈജു കൊല്ലംപറമ്പിൽ ടോബിൻ കണ്ടനാട്ട്, ജയ്‌സൺമാന്തോട്ടം, ജോസ്റ്റുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.

പാലാ:വി. കെ. കുമാര കൈമളിന്റെ നിര്യാണത്തിൽ സഫലം 55 പ്ലസ് അനുശോചിച്ചു.
ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ ഐ.പി.എസ് (റിട്ട.), പ്രഫ. കെ.പി. ജോസഫ്,ഡോ. മുരളീ വല്ലഭൻ,വി. എം. അബ്ദുള്ള ഖാൻ, രവി പുലിയന്നൂർ, ഇ.വി.ബേബിച്ചൻ, സുനിൽ പാലാ, ആന്റോ മാങ്കൂട്ടം, ശങ്കര കൈമൾ, സി. കെ.സുകുമാരി, മാടവന ഉണ്ണികൃഷ്ണൻ ,സുകുമാരൻ, എ.എൻ.രാജു, തോമസ് മൂന്നാനപ്പള്ളി, വി. അജിത, ഉഷാ ശശിധരൻ, തലവടി കൃഷ്ണൻകുട്ടി, സുഷമ രവീന്ദ്രൻ, പത്മകുമാരി, രാജലക്ഷ്മി,ഓമന രാജൻ എന്നിവർ പ്രസംഗിച്ചു.