പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ്.കെ.മാണിയുടെ പരാജയത്തെ തുടർന്ന് പാലാ നിയോജകമണ്ഡലത്തിലെ കേരളാ കോൺഗ്രസ് എം കമ്മിറ്റികൾ പുന:സംഘടിപ്പിക്കുന്നു. വിവിധ മണ്ഡലങ്ങളിലും മറ്റുമായി വർഷങ്ങളായി പദവികൾ വഹിച്ചിരുന്ന നേതാക്കൾക്ക് പാർട്ടി ചെയർമാന്റെ തോൽവിയുടെ പേരിൽ കസേര നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയവും ഉയർന്ന ലീഡും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പാലായിൽ നിലനിർത്താനായില്ലെന്ന് കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. കേരളാ കോൺഗ്രസ് നേതാക്കൾക്ക് വീഴ്ച പറ്റിയതായി യോഗത്തിൽ വിമർശനമുയർന്നു. നേതാക്കളുടെ അലംഭാവം വ്യക്തമാണെന്നും യോഗം വിലയിരുത്തി. പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.