തലയോലപ്പറമ്പ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അഞ്ചുലക്ഷം രൂപയുടെ സഹായവുമായി തലയോലപറമ്പ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്.
തലയോലപ്പറമ്പ് പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലായി കൊവിഡ് ബാധിതരായി കഴിയുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് ബാങ്കിന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഭക്ഷ്യ കിറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ, തലയോലപ്പറമ്പ് ആശുപത്രിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരണത്തിന് 60,000 രൂപ, തലയോലപറമ്പ് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50,000 രൂപ, ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം അടക്കം അഞ്ചുലക്ഷം രൂപയോളമാണ് ബാങ്ക് കൊവിഡ് സഹായധനമായി വിതരണം ചെയ്തത്. ബാങ്ക് ഭരണ സമിതി അംഗങ്ങൾ പിപി കിറ്റ് ധരിച്ച് ആശാ വർക്കർമാരുടെ സഹായത്തോടെ രോഗബാധിതരുടെ വീടുകളിൽ നേരിട്ട് എത്തി കിറ്റുകൾ നൽകിയത്.ഇതിന് പുറമെ ബാങ്ക്
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വസ നിധിയിലെക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.കെ.പ്രകാശനും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള 50,000 രൂപയുടെ ചെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കനും ബാങ്ക് പ്രസിഡന്റ് എം.ജെ ജോർജ് നാവംകുളങ്ങരയിൽ നിന്നു ഏറ്റുവാങ്ങി.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.കുര്യൻ, വിജയമ്മ ബാബു, സെലിനാമ്മ ജോർജ്, സോഫി ജോസഫ്,അഡ്വ.ശ്രീകാന്ത്‌ സോമൻ, കെ.സുരേഷ്, കെ.എസ്.ചന്ദ്രിക, ജോൺസൺ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ വാർഡുകളിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നത്.