കട്ടപ്പന: വാക്‌സിൻ ചലഞ്ചിലേക്കായി കട്ടപ്പന മേഖലയിൽ നിന്ന് 64,55,660 രൂപ നൽകി. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ എം.എം. മണി തുക ഏറ്റുവാങ്ങി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, കാഞ്ചിയാർ പഞ്ചായത്ത് 10 ലക്ഷം, ഇരട്ടയാർ പഞ്ചായത്ത് 5 ലക്ഷം, കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് 10.38 ലക്ഷം, കട്ടപ്പന സഹകരണ ബാങ്ക് 5.42 ലക്ഷം, എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റി 5 ലക്ഷം, ജില്ലാ പൊലീസ് സഹകരണ സംഘം 5 ലക്ഷം, ഇടുക്കി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് 2 ലക്ഷം, കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 1.30 ലക്ഷം, ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം 2.04 ലക്ഷം, ഉടുമ്പൻചോല ഗവ. സെർവെന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി 1.02 ലക്ഷം, ശാന്തിഗ്രാം സഹകരണ ബാങ്ക് 2.69 ലക്ഷം, എഴുകുംവയൽ സഹകരണ ബാങ്ക് 2.10 ലക്ഷം, ഇരട്ടയാർ സഹകരണ ബാങ്ക് 2 ലക്ഷം, ഉദയഗിരി സഹകരണ ബാങ്ക് 57,500 രൂപ എന്നിങ്ങനെയാണ് തുക നൽകിയത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസൺ വർക്കി, സുരേഷ് കുഴിക്കാട്ട്, സി.പി.എം. ജില്ലാ സെക്രട്ടറിേയറ്റംഗം കെ.എസ്. മോഹനൻ, ഏരിയ സെക്രട്ടറി വി.ആർ. സജി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.എം. സോമൻ, സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ മോൻസി ജേക്കബ്, മാത്യു ജോർജ്, ടോമി ജോർജ് എന്നിവർ പങ്കെടുത്തു.