തിരുവാർപ്പ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ടി.കെ മാധവൻ ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൽ, തിരുവാർപ്പിൽ നടത്തിയ അണുനശീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എ.എം ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ കെ.ആർ അജയ്, മെമ്പർ റൂബി ചാക്കോ, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ്, റേഷൻ കടകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ട്രസ്റ്റ് ഭാരവാഹികളായ എം.എൻ.ശരത് ചന്ദ്രൻ, വി.എൻ.ഉണ്ണി, എം.എസ് പ്രസന്നൻ , പി.കെ.രഞ്ചീവ് കുമാർ, കെ.എസ്.ബിജു, ഷൈൻ കുമാർ, രഘു എന്നിവർ നേതൃത്വം നല്കി.