ചങ്ങനാശേരി: എൻ.എസ്.എസ്. ഹിന്ദു കോളേജിൽ 202122 അദ്ധ്യയനവർഷത്തേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.ഇംഗ്ലീഷ്, മലയാളം, ഫിസിക്‌സ്, കെമിസ്ട്രി,ബോട്ടണി, സുവോളജി, ഫുഡ്‌സയൻസ്,സ്റ്റാറ്റിസ്റ്റിക്‌സ്,ഫിലോസഫി,എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.പി.എച്ച്ഡി. നെറ്റ്, യോഗ്യതയുള്ളവർക്ക് മുൻഗണന.കോട്ടയം മേഖലാ കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപകപാനലിൽ അദ്ധ്യാപകർ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും nsshcchry@gmail.com എന്ന ഇ മെയിലിലേയ്ക്ക് 22ന് വൈകിട്ട് അഞ്ചിന് മുമ്പായി അയയ്ക്കണം.അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും.വിവരങ്ങൾക്ക്: 0481240090.