covaxin

കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നടക്കും. ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലും മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലും രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ കൊവാക്‌സിനാണ് നല്‍കുക. ഇന്ന് കൊവിഷീല്‍ഡ് വാക്സിനേഷന്‍ ഇല്ല.

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആദ്യ ഡോസുകാര്‍ക്കു മാത്രമാണ് . മുണ്ടന്‍കുന്നില്‍ 80 ശതമാനം വാക്‌സിന്‍ ആദ്യ ഡോസുകാര്‍ക്കാണ്.

നാളെ 18 മുതല്‍ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുമുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയ വാക്‌സിന്‍ 80ല്‍ അധികം കേന്ദ്രങ്ങളില്‍ നല്‍കും. കേന്ദ്രങ്ങളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.