മണിമല: കനത്തമഴയിൽ റോഡ് ഇടിഞ്ഞു വീണ് ട്യൂഷൻ സെന്റർ ഒലിച്ചുപോയി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മണിമല ടൗണിൽ പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്യൂഷൻ സെന്റർ. പുനലൂർ-മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്റെ ഭാഗമായി ഇവിടെ ഇളക്കിയിട്ടിരുന്ന മണ്ണ് ഉൾപ്പെടെ കുത്തിയൊലിച്ച് പതിക്കുകയായിരുന്നു.