പാലാ: കനത്തമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടം സംഭവിച്ച കർഷകർക്കും വീടിനു കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തിര സഹായവും അർഹമായ നഷ്ടപരിഹാരവും കാലതാമസം കൂടാതെ അനുവദിക്കണമെന്ന് നിയുക്ത എം.എൽ.എ മാണി സി കാപ്പൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിരവധി പേരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട് തകർന്നവരിൽ കൊവിഡ് ബാധിതരുണ്ട്. ഇവരെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും മാണി.സി കാപ്പൻ ആവശ്യപ്പെട്ടു.