കോട്ടയം: കാറ്റിലും മഴയിലും ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിരമായി സഹായം എത്തിക്കണമെന്ന് നിയുക്ത എം.എൽ.എ വി.എൻ വാസവൻ അവശ്യപ്പെട്ടു. ഏറ്റൂമാനൂർ മണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വീടുകളും ക്യഷിനാശവും സംഭവിച്ചയിടങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. റവന്യൂ ഉദ്യേഗസ്ഥർ ഈ മേഖലകളിൽ അടിയന്തിര സന്ദർശനം നടത്തി കണക്കെടുപ്പ് നടത്തി ദുരിത ബാധിതർക്ക് ധനസഹായം നൽകാനുള്ള നടപടികൾ വേഗത്തിലാക്കണം. കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ തണ്ണീർമുക്കം ബണ്ടിന്റെ ബാക്കിയുള്ള ഷട്ടറുകൾ ഉയർത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും വി.എൻ.വാസവൻ ആവശ്യപ്പെട്ടു.