കോട്ടയം: യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടൻ അനുസ്മരണത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അരീക്കരയിൽ ബാബു ചാഴികാടന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. യോഗം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് ജില്ലാ കോട്ടയം പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ, കേരളാ കോൺഗ്രസ് വെളിയന്നൂർ മണ്ഡലം പ്രസിഡന്റ് ജോർജ് കൊറ്റംകൊമ്പിൽ ,സിറിയക്ക് മാത്യു, ബോസ് മാത്യു, സൈമൺ ഉഴവൂർ എന്നിവർ പ്രസംഗിച്ചു.
ബാബുവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ജില്ലയിലെ പാർട്ടിയുടെയും,യൂത്ത് ഫ്രണ്ടിന്റെയും , മറ്റ്‌പോഷക സംഘടനകളുടെയും, പ്രവർത്തകർ അതാതു നിയോജകമണ്ഡലങ്ങളിലുള്ള ബ്ലഡ് ബാങ്കുകളിലെത്തി രക്തദാനം നടത്തി.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പാലാ മരിയൻ ആശുപത്രിയിൽ രക്തദാനം നടത്തി , യൂത്ത് ഫ്രണ്ട് സംസ്ഥാ പ്രസിഡന്റ് അജിത്ത് മുതിരമല, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തുങ്കൽ, സിബി നെല്ലങ്കുഴി, ജ്യോതിഷ് പുളിക്കൽ, തോമസുകുട്ടി ആണ്ടുക്കുന്നേൽ തുടങ്ങിയവരും രക്തദാന ചടങ്ങിൽ പങ്കെടുത്തു.