കട്ടപ്പന: മഴക്കെടുതിയിൽ കട്ടപ്പന നഗരസഭാ മേഖലയിൽ 10 വീടുകൾ ഭാഗികമായി നശിച്ചു. വണ്ടൻമേട് വില്ലേജ് പരിധിയിൽ സുൽത്താൻകട കുമാർ സദനം ഭാഗ്യരാജിന്റെ ഉടമസ്ഥതയിൽ ഞണ്ടാറിലുള്ള വീട് മരം വീണ് പൂർണമായി തകർന്നു. ഇവിടെ താമസിച്ചിരുന്ന മേലേക്കുളത്ത് സദാനന്ദനും ഭാര്യയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വണ്ടൻമേട് വില്ലേജ് പരിധിയിൽ എട്ട് വീടുകളും ഇരട്ടയാർ വില്ലേജ് പരിധിയിൽ രണ്ട് വീടുകളും കാഞ്ചിയാർ വില്ലേജ് പരിധിയിൽ 10 വീടുകളും ഭാഗികമായി നശിച്ചു. കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അഞ്ച് 11 കെ.വി പോസ്റ്റുകളും 25 എൽ.ടി പോസ്റ്റുകളും കാഞ്ചിയാർ സെക്ഷനിൽ മൂന്ന് എച്ച്.ടി പോസ്റ്റുകളും ആറ് എൽ.ടി പോസ്റ്റുകളും ഒടിഞ്ഞു.