കട്ടപ്പന: പന്ത് തട്ടിയതിന്റെ പേരിൽ കുട്ടികളെ നിർബന്ധിപ്പിച്ച് സ്‌കൂട്ടർ കഴുകിപ്പിച്ച തമിഴ്‌നാട് വനപാലകനെതിരെ അന്വേഷണത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി. കേരള- തമിഴ്‌നാട് അതിർത്തിയായ മന്തിപ്പാറയിൽ കഴിഞ്ഞ 10നാണ് സംഭവം. തമിഴ്‌നാട് വനത്തിനോട് ചേർന്നുള്ള ബോളിബോൾ കോർട്ടിൽ കുട്ടികൾ കളിക്കുന്നതിനിടെ പന്ത് സമീത്ത് പാർക്ക് ചെയ്തിരുന്ന തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരന്റെ സ്‌കൂട്ടറിൽ മുട്ടി. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്‌കൂട്ടർ കഴുകിത്തണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ ആദ്യം വഴങ്ങിയില്ലെങ്കിലും ഉദ്യോഗസ്ഥന്റെ നിർബന്ധത്തെ തുടർന്ന് വാഹനം കഴുകി നൽകുകയായിരുന്നു. ഇതുസംബന്ധിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം അജോ കുറ്റിക്കൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് അന്വേഷണത്തിനായി വനം വകുപ്പിന് നിർദേശം നൽകുകയായിരുന്നു. തേനി ജില്ലാ ഫോറസ്റ്റ് ആഫീസിന് കീഴിലുള്ള കമ്പം റേഞ്ചിന്റെ പരിധിയിലാണ് കമ്പംമെട്ട്, മന്തിപ്പാറ പ്രദേശങ്ങൾ.