vattavada
ചിത്രം. വട്ടവട ടൗണില്‍ കാറ്റിലും മഴയിലും തകര്‍ന്ന കടമുറികള്‍

അടിമാലി: വട്ടവടയിൽ രാത്രി 11 മണിയോടെ ഉണ്ടായ കനത്ത മഴയിൽ വട്ടവട ടണിലെ നിരവധി കടകളുടെ മേൽക്കൂര പറന്നുപോയി. മരങ്ങൾ വീണ് ഇലക്ടിക്ക് പോസ്റ്റുകൾ നിലം പതിച്ചു. വട്ടവടയിൽ 20 വീടുകൾ തകർന്നിട്ടുണ്ട്. അഞ്ഞൂറോളം ഏക്കർ കൃഷിയിടവും നശിച്ചിട്ടുണ്ട്. ദേവികുളത്ത് നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേയ്ക്ക് ഇലക്ട്രിക് പോസ്റ്റ് പതിച്ചു. കനത്ത മഴയിലും കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ നിരവധി സ്ഥലത്ത് മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. രാത്രിയിൽ ഇതുവഴി വന്ന ഡീൻ കുര്യാക്കോസ് എം.പിയുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്. കനത്ത മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു.