എരുമേലി : ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹഅടുക്കള പ്രവർത്തനമാരംഭിച്ചു. എരുമേലിയിൽ കുടുംബശ്രീ യൂണിറ്റ് ഹോട്ടലിലാണ് അടുക്കള പ്രവർത്തനമാരംഭിച്ചത്‌. കൊവിഡ് രോഗികൾക്കും, നിർദ്ധനർക്കും സൗജന്യമായും, മറ്റുള്ളവർക്ക് 25 രൂപ നിരക്കിലും പാഴ്സൽ ലഭ്യമാണ്. ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു. .ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്തംഗങ്ങളായ ജസ്‌ന, ഷാനവാസ്, അനുശ്രീ സാബു, വി.ഐ.അജി, ഹർഷകുമാർ എന്നിവർ പങ്കെടുത്തു.

.