രാജാക്കാട്:കൊവിഡ് ബാധിച്ച് സഹോദരന്മാർ 12 ദിവസത്തെ വിത്യാസത്തിൽ മരിച്ചു.മുല്ലക്കാനം വരയംപിള്ളി പരേതനായ ഡോ.ജെ.വർഗീസിന്റെയും സാറാമ്മയുടെയും മക്കളായ നോബിൾ (42) മോഹൻ (62 )എന്നിവരാണ് മരിച്ചത്. നോബിൾ ഉത്തരപ്രദേശിലെ ഗോരഖ്പൂരിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്നു.ചെറിയ പനിയെ തുടർന്ന് ഫ്‌ളൈറ്റിൽ നാട്ടിലെത്തിയ നോബിൾ പനി മുർഛിച്ചതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മേയ് രണ്ടിന് മരണമടഞ്ഞു. അവിവാഹിതനാണ്. നേപ്പാളിൽ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന മോഹൻ ന്യുമോണിയ ബാധിച്ച് നേപ്പാളിൽ തന്നെ ചികിത്സ തേടുകയും മേയ് 14 ന് കൊവിഡ് ബാധിച്ച് മരണപ്പെടുകയുമായിരുന്നു. സംസ്‌കാരം നേപ്പാളിൽ നടത്തി.ഭാര്യ റെജീന മൂന്നിലവ് പുന്നക്കോട്ട് കുടുംബാംഗം. മകൻ. എബി.