കല്ലറ : മാലിക്കരി പാടശേഖരത്തിലെ 250 ഓളം ഏക്കറിലെ നെൽകൃഷി വെള്ളം കയറി നശിച്ചു. എട്ടേക്കറോളം കൊയ്തപ്പോഴാണ് മഴ കനത്തതും വെള്ളം കയറിയതും. തോരാതെ പെയ്ത മഴയ്‌ക്കൊപ്പം കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം കൂടി ഒഴുകിയെത്തിയതാണ് വിനയായത്. പുറംബണ്ടുകൾ കവിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളം കയറുകയായിരുന്നു. അറുപതോളം കർഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. കടമെടുത്ത് നടത്തിയ കൃഷി നശിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് കർഷകർ.