അടിമാലി: അടിമാലി ലൈബ്രറി റോഡരുകിലെ തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ വീട്ടുകാരനെതിരെ അടിമാലി ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചു. വില്ലന്താനം സേവ്യറിനെതിരെയാണ് 25000 രൂപ പിഴ ചുമത്തി പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കക്കൂസ് മാലിന്യം റോഡ് വക്കിലേയ്ക്ക് ഒഴുക്കിയതിനെത്തുടർന്ന് മാലിന്യം തോട്ടിൽ കൂടി ഒഴുക്കി വിടുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുകയുണ്ടായി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ നേരിട്ട് എത്തി

പിഴ ചുമത്തുകയായിരുന്നു.