നെടുംകുന്നം : കൊവിഡ് ബാധിതർക്ക് ഉച്ചഭക്ഷണ വിതരണവുമായി നെടുംകുന്നം ശ്രീഭഗവതി ദേവസ്വം സമൂഹ അടുക്കള പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഡി.സി.സിയിൽ കഴിയുന്ന നാൽപ്പതോളം പേർക്കും വീടുകളിൽ കഴിയുന്ന ഇരുപത് പേർക്കുമാണ് ഭക്ഷണപൊതികൾ വിതരണം ചെയ്തത്. ദേവസ്വം സദ്യാലയത്തിൽ ആരംഭിച്ച സമൂഹ അടുക്കള പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മനോജ്കുമാർ, മോഹനൻനായർ, സുരേന്ദ്രൻനായർ, മനോജ്കുമാർ ഇന്ദ്രനീലം, വി.എൻ.അജേഷ്, പി.ആർ.രതീഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജ മനു, വീണ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.