കോട്ടയം : കുറുപ്പന്തറയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞ കൊച്ചുപറമ്പിൽ ബാബു - ജോളി ദമ്പതികളുടെ മക്കളായ ചിഞ്ചു, ബിയ, അഞ്ചു, റിയ, എന്നിവരുടെ സംരക്ഷണം ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ഇവരുടെ സംരക്ഷകയായ പിതൃസഹോദരി ഷൈബിക്ക് ജോലി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. സുരക്ഷിതമായി താമസിക്കാൻ വീട് പുനർനിർമ്മിച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കും.