പൊൻകുന്നം : ലോക്ക് ഡൗൺമൂലം പൊതുഗതാഗതം നിലച്ചതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപതിയിലെ ജീവനക്കാർ ദുരിതത്തിൽ. മൂന്ന് ഷിഫ്റ്റുകളിലായി 150ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം സർവീസ് ബസുകളെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ പലരും ഓട്ടോറിക്ഷകളിലാണ് ഡ്യൂട്ടിക്കെത്തുന്നത്. ദിവസം അറുനൂറ് രൂപ വരെ ഓട്ടോ കൂലിനൽകേണ്ട സ്ഥിതിയാണ്. ഒരു കെ.എസ്.ആർ.ടി.സി ബസ് കോട്ടയം - മുണ്ടക്കയം റൂട്ടിൽ ആരോഗ്യ പ്രവർത്തകർക്കായി പകൽ ഓടുന്നുണ്ടെങ്കിലും ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നതിനാൽ ബസിന്റെ സമയക്രമത്തിൽ യാത്ര സാധിക്കില്ല. കഴിഞ്ഞ ലോക്ക് സൗൺ കാലത്ത് കാത്തിരപ്പള്ളി ജനറൽ ആശുപത്രി അധികൃതർ ജീവനക്കാർക്കായി മുണ്ടക്കയം,കോട്ടയം ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത് എത്രയും വേഗം പുന:സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.