acdnt

ചങ്ങനാശേരി: മന്ത്രി എം. എം മണിയുടെ പൈലറ്റ് ഡ്യൂട്ടിയ്ക്കായി പോകുന്നതിനിടെ ജീപ്പ് അപകടത്തില്‍പെട്ട് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലെ മൂന്നു പൊലീസുകർക്ക് പരിക്കേറ്റു. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ മാമ്മൂട് ഷാപ്പിന് സമീപം ഇന്നലെ 4.30ഓടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പോസ്റ്റിലിടിച്ച് ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗ്രേഡ് എസ്. ഐ രാജശേഖരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്, ഡ്രൈവര്‍ ജോഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി എം.എം മണിയുടെ വാഹനത്തിന് പൈലറ്റ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് ഈ വാഹനത്തിനായിരുന്നു. ഇതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിനു ഭാഗികമായി കേടുപാട് പറ്റി. ക്രെയിനുപയോഗിച്ച് വാഹനം നീക്കി.