കൊടുങ്ങൂർ : സേവാഭാരതിയുടെ അഭിമുഖ്യത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തിൽ പൊതുഭക്ഷണശാല ആരംഭിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമി ഉദ്ഘാടനം ചെയ്തു. 250 പേർക്ക് ദിവസേന ഭക്ഷണപ്പൊതി വീടുകളിൽ എത്തിച്ചു നൽകും. പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, കടത്തിണ്ണകളിൽ കഴിയുന്നവർ, വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, രോഗബാധിതർ എന്നിവർക്കാണ് ഭക്ഷണം നൽകുന്നത്.