കടനാട് : കൊവിഡ് മഹാമാരിയിൽ കരുതലായി കടനാട് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഒപ്പം കൊവിഡ് ബാധിതരായി ജോലിക്ക് പോകാൻ സാധിക്കാതെ വീടുകളിൽ ഇരിക്കുന്നവർക്കും ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്തു. കടനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിൽ നിന്ന് കൊവിഡ് ബാധിതരായവർക്ക് ഭക്ഷണം പാഴ്‌സലാക്കി നൽകിവരുന്ന വിവരമറിഞ്ഞ് ഭക്ഷ്യവസ്തു പൊടിക്കമ്പനി ഉടമയായ സോണി സഹായം വാഗ്ദാനം ചെയ്തു. 500 കിലോ അരി, 100 കിലോ പഞ്ചസാര, 100 കിലോ പയർ, പച്ചക്കറി എന്നിവയാണ് സോണിച്ചൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിനെ ഏൽപ്പിച്ചത്. ജില്ലയിൽ ആദ്യം സി.എഫ്.എൽ.ടി.സി ആരംഭിച്ചത് കടനാട്ടിലാണ്. കൊടുമ്പിടി താബോർ ധ്യാനകേന്ദ്രത്തിലാണ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നത്. 30 ബെഡുകളുള്ളത്.

കടനാട് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ പ്രസിഡന്റ് ഉഷാ രാജു ഏറ്റുവാങ്ങുന്നു.