വൈക്കം : കൊവിഡ് രോഗികൾക്ക് ആശ്വാസമേകാൻ കാരുണ്യത്തിന്റെ കൈസ്പർശവുമായി വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ. യൂണിന്റെ കീഴിലുള്ള ടൗണിലെ 6 എൻ.എസ്.എസ് കരയോഗങ്ങളാണ് ജീവകാരുണ്യ പ്രവർത്തനവുമായി ഇറങ്ങുന്നത്. ടൗൺ ഹാളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ 70 ഓളം രോഗികൾക്കും അവരുടെ സഹായികൾക്കും മൂന്നുനേരം ഭക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. രാവിലെയും, വൈകിട്ടും,രാത്രിയിലും ഭക്ഷണപൊതികൾ എത്തിക്കും. യൂണിൻ പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. കൺവീനറായി മാധവൻകുട്ടി കറുകയിലിനെ തിരഞ്ഞെടുത്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ജി.ബാലചന്ദ്രൻ, കരയോഗം പ്രസിഡന്റുമാരായ എസ്.ഹരിദാസൻ നായർ, പി.ശിവരാമകൃഷ്ണൻ, ബി.ശശിധരൻ, ബി.ജയകുമാർ, അയ്യേരി സോമൻ,കരയോഗം സെക്രട്ടറി എസ്.യു.കൃഷ്ണകുമാർ,ജി.ശിവകുമാർ, പി.ആർ.സുരേഷ്‌കുമാർ,രാജീവ് സി നായർ, ജി.ശ്രീഹരി, എ.അരുൺ എന്നിവർ പ്രസംഗിച്ചു.