കോട്ടയം : കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വൻതുക വാങ്ങിയ നാട്ടകത്തെ സ്വകാര്യ ആംബുലൻസ് സർവീസ് ഏജൻസിക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി നിയുക്ത എം.എൽ.എ വി.എൻ.വാസവൻ അറിയിച്ചു. പുരകത്തുമ്പോൾ വാഴവെട്ടുന്ന മനുഷ്യത്വരഹിതമായ നടപടിയാണിത്. കൊവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ ബന്ധുക്കളെ സഹായിക്കുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐയുടെയും, അഭയത്തിന്റെയും നേതൃത്വത്തിൽ ഇന്ന് മുതൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.