കോട്ടയം : കൊവിഡ് രണ്ടാം വരവും, മഴയും ശക്തമായതോടെ കോട്ടയം നഗരത്തിൽ മാലിന്യം നീക്കം നിലച്ചു. ഇതോടെ റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക്ക് കവറിൽക്കെട്ടിയെറിഞ്ഞ മാലിന്യങ്ങൾ മഴയിൽ ഒഴുകി നടക്കുകയാണ്. ഇത് രോഗഭീതിക്കിടയാക്കിയിരിക്കുകയാണ്. കോട്ടയം മാ‌ർക്കറ്റിന് മുന്നിലെ കണ്ടം നികത്തിയ സ്ഥലത്ത് മാലിന്യങ്ങൾ ദിവസങ്ങളായി കിടക്കുകയാണ്. മഴയിൽ ഇവിടെ വെള്ളം കയറിയാൽ ഒഴുകിയെത്തുന്നത് കൊടൂരാറ്റിലേയ്‌ക്കാണ്.