ചെറുതോണി: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ വലിയ അനാദരവാണ് കാണിച്ചതെന്ന് മുൻ എം.എൽ.എ പി.സി. ജോർജ് പറഞ്ഞു. കീരിത്തോട്ടിലെത്തി സൗമ്യയ്ക്ക് അന്തിമോപചാരമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ജോർജ്. സൗമ്യയെ പോലെയുള്ള പ്രവാസികളാണ് കേരളത്തെ തീറ്റിപ്പോറ്റുന്നത്. അല്ലാതെ പിണറായി വിജയൻ നൽകുന്ന കിറ്റ് കൊണ്ടല്ല. കിറ്റു കൊണ്ടൊന്നും ഒരു കാര്യവുമില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയായിരുന്ന എം.എം. മണിയെങ്കിലും ഇവിടെ എത്തേണ്ടതായിരുന്നു. ഇത് വളരെ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.