കട്ടപ്പന: വൈദ്യുതി പോസ്റ്റിൽ നിന്ന് കാൽ വഴുതി വീണ് ലൈൻമാന് പരിക്കേറ്റു. കെ.എസ്.ഇ.ബി. കാഞ്ചിയാർ സെക്ഷനിലെ ലൈൻ മാൻ റെജിമോൻ ചാക്കോയാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെ വള്ളക്കടവിലാണ് അപകടം. കഴിഞ്ഞദിവസത്തെ കാറ്റിൽ വൈദ്യുതി കമ്പിയിലേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പ് വെട്ടിമാറ്റാനാണ് കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.