കട്ടപ്പന: പേമാരിക്കിടയിലും വയറും മനസും നിറച്ച് ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം. കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാപരിധിയിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ, നിരീക്ഷണത്തിലുള്ളവർ, കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ, പെട്രോൾ പമ്പിലെ ജീവനക്കാർ, തെരുവുകളിൽ കഴിയുന്നവർ, ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് ഭക്ഷണം നൽകുന്നത്. കൂടാതെ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിന് സമീപമുള്ള ഹെൽപ്പ് ഡെസ്‌കിൽ നിന്നും പൊതിച്ചോർ നൽകുന്നുണ്ട്. സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ. സജി പൊതിച്ചോർ വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് കെ.പി. സുമോദ്, ജിബിൻ മാത്യു, ഏബി മാത്യു, ഫൈസൽ ജാഫർ, നിയാസ് അബു, ജോബി, ലിജോ ജോസ്, അജിത്ത് ജോസഫ് എന്നിവർ നേതൃത്വം നൽകി.